മുംബൈ: ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച് മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയുടെ ജീവിതത്തിലെ പുതിയ അധ്യായം. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് താനെയിലെ വയോജന പരിപാലന കേന്ദ്രത്തിലാണ് കാംബ്ലി ഇപ്പോൾ കഴിയുന്നത്. ......
ആലപ്പുഴ: എസ്.എൻ.ഡി.പി. യോഗ നേതൃത്വത്തിനെതിരെ സി.പി.എം. വിമർശനം. ബി.ഡി.ജെ.എസ്.......
ദോഹ: പ്രശസ്തി ആഗ്രഹിക്കാതെ, സേവനം ജീവിതദൗത്യമായി കണ്ട് മറ്റുള്ളവർക്കായി ജീവിച്ച വിനയാന്വിതനായ നേതാവായിരുന്നു മമ്മൂണി മൗലവിയെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ പറഞ്ഞു. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (CIC) സംഘടിപ്പിച്ച മമ്മൂണി മൗലവി അനുസ്മരണ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രയാസപ്പെടുന്ന ഏതൊരു വ്യക്തിയെയും കണ്ടറിഞ്ഞ് സഹായിക്കുന്നതിൽ അദ്ദേഹം എപ്പോഴും മുൻപന്തിയിലുണ്ടായിരുന്നു. ......
തിരുവനന്തപുരം: ജലസംഭരണികളിൽ ആവശ്യത്തിന് ജലമുണ്ടായിട്ടും കേരളത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത് സർക്കാരിന്റെ ഗുരുതരമായ ഭരണപരാജയമാണെന്ന് വിമർശനം. മുൻകാലങ്ങളെ അപേക്ഷിച്ച് ഉത്പാദന സാധ്യതകൾ ഉണ്ടായിട്ടും നിലവിലെ പ്രതിസന്ധിക്ക് കാരണം കൃത്യമായ ആസൂത്രണമില്ലായ്മയാണെന്ന് ആക്ഷേപം ഉയരുന്നു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പുകൾ അവഗണിച്ചതും മുൻകൂട്ടിയുള്ള വൈദ്യുതി വാങ്ങൽ കരാറുകളിൽ വീഴ്ച വരുത്തിയതുമാണ് ഇപ്പോഴത്തെ ഇരുട്ടടിക്ക് കാരണമെന്നാണ് പ്രധാന ആരോപണം. ......
തിരുവനന്തപുരം: വർഷം ശരാശരി അഞ്ചു വീതം കേസുകൾ മാത്രം വിചാരണ ചെയ്യുകയും മൂന്നുകോടിയോളം രൂപ സർക്കാരിന് ചെലവുണ്ടാവുകയും ചെയ്യുന്ന തിരുവനന്തപുരം, കോഴിക്കോട് വിജിലൻസ് ട്രൈബ്യൂണലുകൾ ഖജനാവിന് വലിയ ബാധ്യതയായി മാറുന്നു. അഴിമതിക്കാരായ ഗസറ്റഡ് ഉദ്യോഗസ്ഥർക്കെതിരെയുള്ള അച്ചടക്ക നടപടികൾ പരിശോധിച്ച് സർക്കാരിന് ശിപാർശ നൽകുക എന്നതാണ് ഈ ട്രൈബ്യൂണലുകളുടെ ചുമതല. ......
കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കത്ത് ലഭിച്ചയുടൻ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമോ, അതോ പ്രാഥമികാന്വേഷണം നടത്താൻ അധികാരമുണ്ടോ എന്ന് കേരള ഹൈക്കോടതി പരിശോധിക്കും.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണാ വിജയൻ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്.ഐ.ആർ. ......
കൊച്ചി: ബാർ കൗൺസിൽ ഓഫ് കേരളയുടെയും അതിന്റെ ചെയർമാന്റെയും സ്റ്റാറ്റ്യൂട്ടറി കമ്മിറ്റികൾ ചട്ടപ്രകാരം തിരഞ്ഞെടുപ്പ് നടത്താതെ രൂപീകരിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു.
പതിമൂന്നാം കേരള ബാർ കൗൺസിലിന്റെ തിരഞ്ഞെടുക്കപ്പെട്ട അംഗമായ അഡ്വ. യശ്വന്ത് ഷേണായ് നൽകിയ റിട്ട് ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നോട്ടീസ് അയച്ചത്. ......
ന്യൂഡൽഹി: സാധുവായ കാരണങ്ങളില്ലാതെ, ഒരേ തസ്തികയിലുള്ള ഒരു സീനിയർ ജീവനക്കാരന് ജൂനിയറിനേക്കാൾ കുറഞ്ഞ ശമ്പളം നൽകാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. യോഗ്യത, നിയമന രീതി, പരിചയം, ചുമതലകൾ, ഉത്തരവാദിത്തങ്ങൾ തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ ജൂനിയറിന് കൂടുതൽ ശമ്പളം നൽകുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
അലിഗഡിലെ ധർമ്മ സമാജ് കോളേജിലെ റീഡർ (അസോസിയേറ്റ് പ്രൊഫസർക്ക് തുല്യമായ പദവി) ജയ് പ്രകാശ് സിംഗ് സമർപ്പിച്ച അപ്പീൽ അനുവദിച്ചുകൊണ്ടാണ് കോടതിയുടെ ഈ ഉത്തരവ്. ......
തിരുവനന്തപുരം: കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകൾ വീണ്ടും കൊണ്ടുവരാൻ സർക്കാർ നീക്കം. ജില്ലാ ബാങ്കുകൾ പുനഃസ്ഥാപിക്കണമെന്ന നിലപാട് സുപ്രീംകോടതിയെ അറിയിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ......
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ച ടിവികെ പ്രചാരണത്തിനായി ചെലവഴിച്ചത് 19.8 കോടി രൂപയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച കണക്കുകൾ. 233 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയ ടിവികെ 108 സീറ്റുകളിലാണ് വിജയിച്ചത്. ......